മരത്തംകോട് മേരിമാത പള്ളി തിരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേരിമാത ചര്‍ച്ചും, പന്നിതടം ഡി ഡി ആര്‍ സി അഗ്‌ലസ് ഡൈഗനോസ്റ്റിക്കും സംയുക്തമായി സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പള്ളിഹാളില്‍ നടത്തിയ ക്യാമ്പ് ഫാ. നവീന്‍ മുരിങ്ങാത്തേരി നിര്‍വ്വഹിച്ചു. പള്ളി കൈക്കാരന്‍ ഡോ. ജോണ്‍സന്‍ ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഷാഹുല്‍ ഹമീദ് മുഖ്യഅതിഥിയായി. ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ റോയ് അക്കര, കൈക്കാരന്‍ തോമസ് ചക്രമാക്കില്‍, ജീവകാരുണ്യ കണ്‍വീനര്‍ വര്‍ഗ്ഗീസ് ചിറ്റിലപ്പിള്ളി, ജോയന്റ് ജനറല്‍ കണ്‍വീനര്‍മാരായ ജാര്‍ളി റോബര്‍ട്ട് , ജോസ് ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. രഞ്ചി മണ്ടുംപാല്‍ , ജെയിംസ് വടക്കന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.