29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു

ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. കൊരട്ടിക്കര സ്വദേശിനി ആത്രപ്പുള്ളി വീട്ടില്‍ ശ്രീനിവാസന്റെ ഭാര്യ സുമ(43)യുടെ ആറര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്.
കുന്നംകുളം പൊലിസ് സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.

ADVERTISEMENT
error: Content is protected !!