ഇരു വൃക്കകളും മാറ്റിവെക്കുന്നതിന്റെ ഭാഗമായി ചികിത്സയില്‍ കഴിയുന്ന കടവല്ലൂര്‍ സ്വദേശിനിയായ 28 വയസ്സുള്ള മുഹ്‌സിനയുടെ ചികിത്സ സഹായ ഫണ്ടിലേക്ക് ധനസഹായം നല്‍കി. ആദരിയ കടവല്ലൂര്‍ ബ്രാഞ്ചിന്റെ കീഴില്‍ ഹെല്‍ത്ത് പാക്കേജ് ചലഞ്ച് നടത്തി സമാഹരിച്ച ഒരു ദിവസത്തെ വരുമാനത്തുകയാണ് ചികിത്സാസഹായ സമിതിക്ക് കൈമാറിയത്.