26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നുവീണു

ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നുവീണു

44

ശക്തമായ മഴയിലും കാറ്റിലും അകലാട് കാട്ടിലപ്പള്ളി ബീച്ചില്‍ ഓടിട്ട വീട് തകര്‍ന്നുവീണു.പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീമിന്റെ ഓടിട്ട വീടാണ് തകര്‍ന്നുവീണത്.സംഭവ സമയം വീടിനകത്തു നാല് വയസുകാരന്‍ അടക്കം ആര്‍ പേര്‍ ഉണ്ടായിരുനെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച രാത്രി 11:30 ഓട് കൂടിയാണ് സംഭവം. ഓടിട്ട ഒറ്റ നില വീടിന്റെ പ്രധാന മേല്‍കൂരയാണ് തകര്‍ന്ന് വീണത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. ഭര്‍ത്താവ് റഹീം ഓട്ടോ ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്.. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 ആം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍തിയായി മത്സരിച്ചാണ് ജയിച്ചതും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ പദവിയിലെത്തുന്നതും. വില്ലേജ് ഓഫീസര്‍ മറ്റു അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ വാസയോഗ്യമല്ലാത്തതിഞ്ഞാല്‍ ജേഷ്ഠസാഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റി.

 

ADVERTISEMENT
error: Content is protected !!