കുടക്കുഴി ചെമ്പ്രയൂര്‍ ക്ഷേത്രത്തിന്റെ മുന്നിലുള്ള ആല്‍മരത്തിന്റെ കൂറ്റന്‍ മരക്കൊമ്പ് പൊട്ടിവീണു

എരുമപ്പെട്ടി കുടക്കുഴി ചെമ്പ്രയൂര്‍ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിന്റെ മുന്നിലുള്ള ആല്‍മരത്തിന്റെ കൂറ്റന്‍ മരക്കൊമ്പ് പൊട്ടിവീണു. ക്ഷേത്ര മതിലും ഗേറ്റും തൊട്ടടുത്തുള്ള വീടിന്റെ ഒരു ഭാഗവും തകര്‍ന്നു. അഞ്ചേരി മനോജിന്റെ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ആല്‍മരത്തിന്റെ വലിയ കൊമ്പുകളാണ് നിലംപതിച്ചത്. വാര്‍ഡ് മെമ്പര്‍ രമണി രാജന്‍ സ്ഥലത്തെത്തി. ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ ഇ.ചന്ദ്രന്‍, പി ആര്‍ പ്രസാദ്, കെ.എന്‍ ഗോപി, പി.പി പ്രദീപ്, സന്തോഷ് അഞ്ചേരി, കെ.ബി സനൂപ് എന്നിവര്‍ മരം മുറിച്ച് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT