26.4 C
Kunnamkulam
Saturday, August 29, 2026
Home Bureaus Kunnamkulam സപ്തതി നിറവില്‍ ശ്രേഷ്ഠപിതാവ് ; സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്‌നേഹാദരം

സപ്തതി നിറവില്‍ ശ്രേഷ്ഠപിതാവ് ; സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്‌നേഹാദരം

29

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായുടെ സപ്തതിയും, മെത്രാഭിഷേക സില്‍വര്‍ ജൂബിലിയും, പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും സംയുക്തമായി ആഘോഷിച്ചു.ആത്മീയ പിതാവിന് സ്‌നേഹാദരങ്ങളര്‍പ്പിച്ച് വിശ്വാസസമൂഹം ഒന്നിച്ചപ്പോള്‍, ചടങ്ങുകള്‍ പ്രാര്‍ത്ഥനയുടെയും ആദരവിന്റെയും നിറവില്‍ ശ്രദ്ധേയമായി.ചടങ്ങ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ആത്മീയമണ്ഡലത്തില്‍ നിറവാര്‍ത്ത ചൈതന്യശോഭയോടെ തുടരാന്‍ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
വിവിധ സഭാമേലധ്യക്ഷന്മാരും സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ അര്‍പ്പിച്ചു. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡോ. കുറിയാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ മോറാന്‍ മോര്‍ ഡോ. സാമുവല്‍ തിയോഫിലസ് മെത്രാപ്പോലീത്ത, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ ഔഗിന്‍ കൂറിയാക്കോസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തിലെ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, തൃശ്ശൂര്‍ അതിരൂപത ഓക്‌സിലറി ആര്‍ച്ച് ബിഷപ്പ് ടോണി നീലങ്കാവില്‍ , ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ, തൃശ്ശൂര്‍ മസ്ജിദ് ചീഫ് ഇമാം ഉസ്താദ് ഓണംപിള്ളി മുഹമ്മദ് ഫൈസി, ജനപ്രതിനിധികളായ എ.സി. മൊയ്തീന്‍ എം.എല്‍.എ, എന്‍.കെ. അക്ബര്‍ എം.എല്‍.എ, കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സഭാ ആത്മായ ട്രസ്റ്റി ഗീവര്‍ മാണി പനയ്ക്കല്‍ മംഗളപത്ര സമര്‍പ്പണവും, ജനറല്‍ കണ്‍വീനറും സഭാ വൈദിക ട്രസ്റ്റിയുമായ റവ. ഫാ. തോമസ് കുര്യന്‍ സ്വാഗതവും, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു നന്ദിയും രേഖപ്പെടുത്തി.
സഭാ ഗായകസംഘത്തിന്റെ മംഗളഗാനാലാപനവും ചടങ്ങില്‍ ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!