27 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam ലൈബ്രറി കൗണ്‍സില്‍ ഏഴാം കൗണ്‍സിലിന്റെ കുന്നംകുളം താലൂക്ക് കൗണ്‍സില്‍ അംഗങ്ങളുടെ സംഗമം നടന്നു

ലൈബ്രറി കൗണ്‍സില്‍ ഏഴാം കൗണ്‍സിലിന്റെ കുന്നംകുളം താലൂക്ക് കൗണ്‍സില്‍ അംഗങ്ങളുടെ സംഗമം നടന്നു

55

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തിരെഞ്ഞെടുത്ത ഏഴാം കൗണ്‍സിലിന്റെ കുന്നംകുളം താലൂക്ക് കൗണ്‍സില്‍ അംഗങ്ങളുടെ സംഗമം നടന്നു. അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം, മണലൂര്‍ എം.എല്‍.എയും ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായായ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എന്‍.ബി. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന-ജില്ലാ പദ്ധതികളെ കുറിച്ച് സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.വാസു വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി വത്സന്‍ പാറന്നൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സികൂട്ടീവ് അംഗം രാജന്‍ എലവത്തൂര്‍, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗം പി.ജി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ടി.രാജഗോപാല്‍ സ്വാഗതവും താലൂക്ക് വൈസ് പ്രസിഡന്റ് ഓമന ബാബു നന്ദിയും രേഖപ്പെടുത്തി. വായനോത്സവ വിജയികള്‍ക്ക് എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!