അരക്കിലോ കഞ്ചാവുമായി ചൊവ്വന്നൂർ സ്വദേശി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ.

അരക്കിലോ കഞ്ചാവുമായി ചൊവ്വന്നൂർ സ്വദേശിയെ  ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ചൊവ്വന്നൂർ സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ 35 വയസ്സുള്ള വിബീഷിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ ഫക്റുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരി വിരുദ്ധ സ്ക്വാർഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ചൊവ്വന്നൂർ ബ്ലോക്ക് റോഡിലെ ത്രിവേണി ഗോഡൗണിന് സമീപത്ത് പ്രതി കഞ്ചാവ് വില്പന നടത്തുന്നതിനിടയാണ് പ്രതിയെ ലഹരി വിരുദ്ധ സ്കോട് സംഘം പിടികൂടിയത്. ബാഗിനുള്ളിൽ കവറിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ പിടികൂടിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് അരക്കിലോളം തൂക്കം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഓണത്തിന് മുന്നോടിയായി ഈ മേഖലയിൽ വിൽപ്പനയ്ക്കായാണ് പ്രതികഞ്ചാവ് കൊണ്ടുവന്നത്. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT