വടക്കേക്കാട് ഞമനേങ്ങാട് സ്വദേശിയെ ബാഗ്ലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തണ്ടങ്കാട്ടില് ദിലീപ് മകന് 27 വയസ്സുള്ള ദില്‍ജിത്തിനെയാണ് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് റോഡിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രി 7.30 ഓടെ മുറിയില്‍ നിന്ന് വീട്ടിലേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം സംസ്കാരം കോട്ടപ്പടി വാതകശ്മശാനത്തില്‍ സംസ്കാരം നടത്തി. സിന്ധു മാതാവും നവനീത് സഹോദരനുമാണ്.
Home Bureaus Punnayurkulam വടക്കേക്കാട് ഞമനേങ്ങാട് സ്വദേശിയെ ബാഗ്ലൂരില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി



