28.8 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu 13,000 അടിയിൽ നിന്ന് 505 ചാട്ടം; റെക്കോർഡ് നേട്ടവുമായി പെരുമ്പിലാവ് സ്വദേശി

13,000 അടിയിൽ നിന്ന് 505 ചാട്ടം; റെക്കോർഡ് നേട്ടവുമായി പെരുമ്പിലാവ് സ്വദേശി

105

ഏറ്റവും കൂടുതല്‍ സ്‌കൈഡൈവിങ് നടത്തിയ ഏക മലയാളിയായിരിക്കുകയാണ് പെരുമ്പിലാവ് സ്വദേശി.13000 അടിയില്‍ നിന്ന് 505 തവണ ചാടിയാണ് അബ്ദുള്‍ റഹ്‌മാന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. 2020 ഡിസംബര്‍ അഞ്ചിനായിരുന്നു ആദ്യ ചാട്ടം. കഴിഞ്ഞ ജൂണ്‍ 20-ന് 505-ാമത്തെ ചാട്ടവും നടത്തി 500 സ്ലൈഡൈ വിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുന്ന ഡി. ലെവല്‍ സര്‍ട്ടിഫിക്കറ്റും അജ്മല്‍ നേടി. ഇപ്പോള്‍ സ്ലൈ ഡൈവിങ് പരിശീലകനാണ്. അടു ത്ത ലക്ഷ്യം സ്ലൈഡൈവിങ് ഇന്‍ സ്ട്രക്ടറാകുകയാണ്.ഹൈദരാ ബാദിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോ ട്ടല്‍ മാനേജ്‌മെന്റില്‍നിന്ന് ബിരുദം പഠിച്ചിറങ്ങിയ അജ്മലിന് ആദ്യം ആകാശച്ചാട്ടം ആഗ്രഹവും ഹരവു മായിരുന്നെങ്കിലും പിന്നീട് കഠിന പരിശീലനത്തിലൂടെ ഉയരങ്ങളി ലെത്തുകയായിരുന്നു.പരിശീലനത്തിന്റെ ഭാഗമായും ഫോട്ടോകള്‍ പകര്‍ത്താനായും നട ത്തിയ ചാട്ടങ്ങളാണ് 505. ഇവയെ ല്ലാം ഡൈവിങ് ലോഗ്ബുക്കില്‍ അടയാളപ്പെടുത്തും. ലൈസന്‍സുള്ള ഇന്‍സ്ട്രക്ടറാണ് നേട്ടം സീലും ഒപ്പും സഹിതം രേഖപ്പെടുത്തേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാ ണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പാരച്യൂ ട്ട് അസോസിയേഷന്‍ ഡി. ലെവല്‍ ലൈസന്‍സ് നല്‍കിയത്..

ADVERTISEMENT
error: Content is protected !!