25.9 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Punnayurkulam ചമ്മന്നൂർ നൂറുൽ ഹുദാ മദ്രസയിൽ പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു

ചമ്മന്നൂർ നൂറുൽ ഹുദാ മദ്രസയിൽ പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു

 

ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയുടെ നേതൃത്വത്തില്‍ പേരന്റിങ് ക്ലാസ്സ് സംഘടിപ്പിച്ചു. സ്വാലിഹ് അന്‍വരി പട്ടാമ്പി ക്ലാസ്സിന് നേതൃത്വം നല്‍കി. മഹല്ല് ഖത്തീബ് അലിദാരിമി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മദ്രസ സദര്‍ മുഅലീം അബ്ദുള്‍ റഹ്‌മാന്‍ ഹിഷാമി സ്വാഗതവും, ഇസ്മായില്‍ സുഹരി പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. മഹല്ല് മെമ്പര്‍മാരായ പാവൂരയില്‍ അബ്ദുള്‍ റസാക്ക്, വള്ളിയില്‍ മുഹമ്മദ് കുട്ടി, ഉസ്താദ് മാരായ സമദ്, ഫാറൂഖ്, ഫൈസല്‍ സഖാഫി, ഷിഹാബ്ദ്ധീന്‍ അഷറഫി എന്നിവര്‍ സംസാരിച്ചു. മഹല്ല് ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമുഹമ്മദ് നന്ദി പറഞ്ഞു.

ADVERTISEMENT
error: Content is protected !!