31.5 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk വാക്ക് പാലിച്ച് കണ്ണൻ അജയ് മോഹൻ; കുട്ടികൾക്ക് ഫുട്ബോൾ കൈമാറി

വാക്ക് പാലിച്ച് കണ്ണൻ അജയ് മോഹൻ; കുട്ടികൾക്ക് ഫുട്ബോൾ കൈമാറി

113

അച്ഛന്‍ തോറ്റാലും മകന്‍ കുട്ടികള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി. കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പിടി അജയ് മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തുണി കെട്ടി പൊതിഞ്ഞ് തട്ടികളിക്കുന്ന ഒരു കൂട്ടം കുട്ടികളെ കണ്ട സ്ഥാനാര്‍ത്ഥിയുടെ മകന്‍ കണ്ണന്‍ ഫുട് ബോള്‍ വാങ്ങി നല്‍കാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് പരുവക്കുന്ന് വാര്‍ഡ് മെമ്പര്‍ ജാസ്മിന്‍ ഹസൈനാര്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കൈമാറി. ചടങ്ങില്‍ കോണ്‍ഗ്രസ്സ് കടവല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് പി കെ ദേവദാസ് ബ്ലോക്ക് സെക്രട്ടറി സി കെ സുലൈമാന്‍, ബൂത്ത് പ്രസിഡണ്ട് ഹസൈനാര്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക് സെക്രട്ടറി ഷാഹിദ, ചുങ്കത്ത് മയമുണ്ണി, മുസ്തഫ വെള്ളിയാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!