ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ചാലിശേരി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ അരവിന്ദാഷന്‍, ജ്യോതിപ്രകാശ് എന്നിവരെ പെരുമണ്ണൂര്‍ പി. എഫ് എ ക്ലബ് ആദരിച്ചു. ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന മുപ്പതാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ നാലാം ദിവസത്തെ മത്സരം ആരംഭിക്കുന്നതിനു മുന്‍പു നടന്ന ചടങ്ങില്‍ വെച്ചാണ് അരവിന്ദാക്ഷനെയും, ജ്യോതിപ്രകാശിനേയും പെന്നാടയണിയിച്ച് മെമന്റോ നല്‍കി ആദരിച്ചത്. ചടങ്ങില്‍ പഞ്ചായത്തു മെമ്പര്‍മാരായ ബാലന്‍, മോനു , സുജീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. പെരുമണ്ണൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.വി സുരേഷ്, സെക്രട്ടറി കേശവദാസ് , ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



