24.9 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ശക്തമായ ഇടിമിന്നലില്‍ ഒരുമനയൂരില്‍ റസ്റ്റോറന്റ് കത്തി നശിച്ചു

ശക്തമായ ഇടിമിന്നലില്‍ ഒരുമനയൂരില്‍ റസ്റ്റോറന്റ് കത്തി നശിച്ചു

155

ശക്തമായ ഇടിമിന്നലില്‍ ഒരുമനയൂരില്‍ റസ്റ്റോറന്റ് കത്തി നശിച്ചു.
ഒരുമനയൂര്‍ കഴുത്താക്കലില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കായലോരം എന്ന റസ്റ്റോറന്റാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നലില്‍ കത്തി നശിച്ചത്. പുലര്‍ച്ചെ 3.30 ന് ആണ് സംഭവം. സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും സ്പാര്‍ക്ക് അടിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തില്‍ റസ്റ്റോറന്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് റസ്റ്റോറന്റ് കത്തുന്നത് കണ്ടത്. റസ്റ്റോറന്റിന്റെ മുകള്‍ ഭാഗം ഓലകൊണ്ട് മേഞ്ഞതായിരുന്നു. സമീപത്തെ കെട്ടിടത്തിന്റെ ജനല്‍ ചില്ലകളും തകര്‍ന്നിട്ടുണ്ട്.  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വാര്‍ഡ് മെമ്പര്‍ നഷറയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഗുരുവായൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഏകദേശം 25 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി റസ്റ്റോറന്റ് നടത്തിപ്പുകാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!