വിവിധ പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് ആദരം നല്‍കലും തണ്ണീര്‍കുടം സമര്‍പ്പണവും നടത്തി

മന്ദലാംകുന്ന് എടയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് ആദരം നല്‍കലും തണ്ണീര്‍കുടം സമര്‍പ്പണവും നടത്തി.. സമസ്ത പൊതുപരീക്ഷയില്‍ അണ്ടത്തോട് റൈഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ടോപ് പ്ലസ് കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ റന ഫാത്തിമ അബൂബക്കറിനെയും ഡിസ്റ്റിംഗ്ഷന്‍ നേടിയ മറ്റു വിദ്യാര്‍ത്ഥികളെയും ഉസ്താദ് നിസാര്‍ ദാരിമിയെയും ആണ് ആദരിച്ചത്. എസ് കെ എസ് ബി വി നിര്‍ദ്ദേശപ്രകാരമുള്ള തണ്ണീര്‍കുടം സമര്‍പ്പണവും ഉണ്ടായി. വടക്കേകാട് സി ഐ പി പി ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മദ്രസ വൈസ് പ്രസിഡന്റ് ഹുസൈന്‍ എടയൂര്‍ അധ്യക്ഷത വഹിച്ചു. മന്ദലാംകുന്ന് മഹല്ല് ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് മന്‍സൂര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. അണ്ടത്തോട് റൈഞ്ച് ജനറല്‍ സെക്രട്ടറി ഉസ്താദ് സ്വാലിഹ് ഫൈസി, മദ്‌റസ ജനറല്‍ സെക്രട്ടറി അബു കണ്ണാണത്ത്, അക്കാദമിക് കോര്‍ഡിനേറ്റര്‍ എം പി ഇക്ബാല്‍ മാസ്റ്റര്‍, ട്രഷറര്‍ അബൂബക്കര്‍ ഹാജി,തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT