കേരള പഠനയാത്രയുടെ ഭാഗമായി ദ്വിദിന പ്രകൃതി സൗഹൃദ സംഗമം സംഘടിപ്പിച്ചു

നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രത്തിന്റെ കീഴില്‍ കേരള പഠനയാത്രയുടെ ഭാഗമായി ദ്വിദിന പ്രകൃതി സൗഹൃദ സംഗമം സംഘടിപ്പിച്ചു. പുന്നയൂര്‍ക്കുളം പുഞ്ച പാര്‍ക്കില്‍ വെച്ചാണ് പ്രകൃതി സൗഹൃദ സംഗമം നടത്തിയത്. ജയപ്രകാശ് നിലമ്പൂരായിരുന്നു ക്യാമ്പ് ഡയറക്ടര്‍. സി. പി. സേദുവിന്റെ പക്ഷിനിരീക്ഷണത്തെ കുറിച്ചുള്ള പഠന ക്ലാസ്സില്‍ ദേശാടന പക്ഷികളെ കുറിച്ചും തദ്ദേശീയ പക്ഷികളെ കുറിച്ചും വിശദമായി സംസാരിച്ചു. കടലോരയാത്ര സെഷനില്‍ മന്നലാംകുന്നു, പാപ്പാളി കടപ്പുറങ്ങള്‍ സന്ദര്‍ശിച്ചു. കടലാമ മുട്ടകള്‍ ശേഖരിച്ച് പരിരക്ഷിക്കുന്ന പ്രദേശവാസികളുമായി ക്യാമ്പ് അംഗങ്ങള്‍ സംവദിച്ചു. കടലാമ മുട്ടകള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തകരായ ഗഫൂര്‍ മാലിക്കുളം, അബ്ദുല്‍ സലാം പാപ്പാളി, കടലോരത്തിന്റെ തബലിസ്റ്റും പാട്ടുകാരനുമായ ഹുസ്സൈന്‍ പാപ്പാളി എന്നിവരെ ആദരിച്ച് കേരള ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വക ഉപഹാരങ്ങള്‍ നല്‍കി.

ADVERTISEMENT