ഫെബ്രുവരി 24ന് നടക്കുന്ന എ കെ പി സി ടി എ 68-ാമത് തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സ്വാഗത സംഘ രൂപീകരണ യോഗം ചേര്‍ന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം സി.പി.ഐ.എം.കുന്ന്കുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍ ഉദ്ഘാടനം ചെയ്തു. എ കെ പി സി ടി എ ജില്ലാ പ്രസിഡണ്ട് എ ടി ജയ അധ്യക്ഷയായി.സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ. വാസു മുഖ്യ പ്രഭാഷണം നിര്‍ച്ചഹിച്ചു.



