കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അകലാട് സ്വദേശിനിക്ക് പരിക്കേറ്റു. അകലാട് സ്വദേശി 40 വയസ്സുള്ള സുനീറക്കാണ് പരിക്കേറ്റത്
ഞായറാഴ്ച്ച രാത്രി 7.40നാണ് അപകടമുണ്ടായത്. ഗുരുവായൂർ റോഡിൽ നിന്ന് കുന്നംകുളം പഴയ ബസ്റ്റാന്റിലേക്ക് വരികയായിരുന്ന ബസ്സും വടക്കാഞ്ചേരി റോഡിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവതിയെ കുന്നംകുളം അഷ്റഫ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കുന്നംകുളം നഗരത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Home Bureaus Kunnamkulam കുന്നംകുളം നഗരത്തിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അകലാട് സ്വദേശിനിക്ക് പരിക്ക്.