ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചു

പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റും, വടക്കേക്കാട് ജനമൈത്രി പോലീസും സംയുക്തമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മി ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ മുഖ്യാതിഥിയായി. തൃശ്ശൂര്‍ എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.കാരുണ്യം ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് വീട്ടിപറമ്പിലിന്റെ അധ്യക്ഷതയില്‍ ജനമൈത്രി കോര്‍ഡിനേറ്റര്‍ സക്കരിയ കുന്നച്ചംവീട്ടില്‍, അഭയം പാലിയേറ്റീവ് കോഡിനേറ്റര്‍ മൈമൂന തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രതിമാസ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും, ഹോമിയോ മരുന്ന് വിതരണവും, തിരഞ്ഞെടുത്തവര്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി. കാരുണ്യം ജനറല്‍ സെക്രട്ടറി ഷംശുദ്ധീന്‍ ആറ്റുപ്പുറം സ്വാഗതവും, വൈസ് ചെയര്‍മാന്‍ ഷരീഫ് പാണ്ടോത്തയില്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT