31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty കുളിമുറിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുളിമുറിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

186

ബെംഗളൂരുവില്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എരുമപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു. തിപ്പല്ലൂര്‍ ചിറ്റിലപ്പിള്ളി പരേതനായ സേവിയാര്‍ മകന്‍ സനു(29) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുളിമുറിയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ സനുവിനെ നാട്ടിലേക്ക് കൊണ്ട് വരികയും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. പിതാവ് സേവിയറിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച നാട്ടില്‍ വന്നിരുന്നു. എം.ബി.എ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!