കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ കുന്നംകുളം മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളിലാണ് ക്യാമ്പ് നടത്തുക. പുതിയ ആധാര്‍ കാര്‍ഡ് എടുക്കല്‍, തിരുത്തലുകള്‍, ഫോട്ടോ പുതുക്കല്‍, ബയോമെട്രിക് അപ്ഡേഷന് അടക്കം വിവിധ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും. മുന്‍കൂട്ടി ബുക്ക് ചെയ്യാനും മറ്റു വിവരങ്ങള്‍ക്കും കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 04885 22 22 76.