റോഡിലെ കുഴികളടച്ച് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം

75

കോലഴി പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെ തുടര്‍ന്ന് റോഡിലെ കുഴികളടച്ച് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. പഞ്ചായത്തിലെ 6-ാം വാര്‍ഡിലായിരുന്നു ആം ആദ്മി നേതൃത്വത്തില്‍ കുഴികളടച്ച് പ്രതിഷേധിച്ചത്. കോലഴി സെന്റ് ബനഡിക്ട് ദേവാലയത്തിന് മുന്നിലെ വലിയ കുഴികള്‍ പ്രവര്‍ത്തകര്‍ ക്വാറി വെയ്സ്റ്റും, മറ്റും ഇട്ട് അടച്ചു. ഇന്ന് ഈ ദേവാലയത്തില്‍ ഊട്ടുതിരുനാള്‍ ആഘോഷമായിരുന്നു. നിരവധി തവണ വാര്‍ഡ് മെംബറോടും, പഞ്ചായത്തിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഴിയടക്കല്‍ പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി സേവ്യര്‍ സെബാസ്റ്റ്യന്‍, ജോയിന്റെ സെക്രട്ടറി ഹരികൃഷ്ണന്‍, ബിബിന്‍ മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിഷയത്തില്‍ ശാശ്വത പ്രശ്‌ന പരിഹാരമുണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.