മണത്തല വിശ്വമിത്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം നടന്നു

89

ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്ത് വിശ്വമിത്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയതായി ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്ക് നിര്‍വഹിച്ചു. മുന്‍ കൗണ്‍സിലര്‍ എ.എ മഹേന്ദ്രന്‍, കെ.വി. ശശി തുടങ്ങിയവര്‍ പങ്കെടുത്തു. ട്രഷറര്‍ ഷെഫില്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജിത്തു, അജിത്ത്, രാഹുല്‍, ശ്യാംകുമാര്‍, രഞ്ജിത്, നിഖില്‍, ബവീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കമ്മിറ്റി സെക്രട്ടറി ഷിജില്‍ സ്വാഗതവും പ്രസിഡന്റ് സഞ്ജയ് നന്ദിയും പറഞ്ഞു.