എരുമപ്പെട്ടി മങ്ങാട് കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

177

എരുമപ്പെട്ടി മങ്ങാട് കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. മങ്ങാട് കോട്ടപ്പുറം കള്ളിവളപ്പില്‍ ഉണ്ണികൃഷ്ണന്(65) ആണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയില്‍ മങ്ങാട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.