കുന്നംകുളം നഗരസഭയിലെ വിവിധ വാര്‍ഡുകളെ ഉള്‍പ്പെടുത്തി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

81

കുന്നംകുളം നഗരസഭയിലെ വിവിധ വാര്‍ഡുകളെ ഉള്‍പ്പെടുത്തി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നംകുളം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ സഹകരണത്തോടെ നഗരസഭയിലെ 26, 27, 28 വാര്‍ഡുകളെ ഉള്‍പ്പെടുത്തിയാണ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പോര്‍ക്കളെങ്ങാട് പകല്‍ വീട്ടില്‍ സംഘടിപ്പിച്ച ക്യാമ്പിന് മെഡിക്കല്‍ ഓഫീസര്‍ മിഥു കെ.തമ്പി, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷീജ ഭരതന്‍, പി.വി സജീവന്‍, പി.കെ ഷെബീര്‍, എഡിഎസ് ചെയര്‍പേഴ്‌സന്‍ എം.കെ തങ്കമണി എന്നിവര്‍ നേതൃതം നല്‍കി.