റോയല്‍ കോളേജില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

38

അക്കിക്കാവ് റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ 2020-2024 അക്കാദമിക വര്‍ഷത്തെ ബി. ടെക് ബാച്ച് മെറിറ്റ് ഡേ ആഘോഷിച്ചു. കോളജ് സി.ഇ.ഒ. വി പി സലിം അധ്യക്ഷത വഹിച്ചു. എന്‍.പി.ഓ.എല്‍, ഡി.ആര്‍.ഡി.ഒ, കൊച്ചിയിലെ ശാസ്ത്രജ്ഞന്‍ സിജുമോന്‍ മുഖ്യതിഥിയായിരുന്നു. എന്‍ജിനീയറിങ് മേഖലയിലെ സാധ്യതകളെ കുറിച്ചും, വെല്ലുവിളികളെ കുറിച്ചും അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി ഇ.എന്‍ ഇലക്ട്രോണിക്‌സ് ഡയറക്ടറും കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ അനീഷ്.എന്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. കോളേജ് ജനറല്‍ സെക്രട്ടറി ഹൈദരലി, ബി.ടെക് ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 2020-2024 ബിടെക് ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും, അവാര്‍ഡുകളും നല്‍കി. മികച്ച സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്കുള്ള കെ.രാമനാഥന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിനു ഗോപികയെ തിരഞ്ഞെടുത്തു. ചടങ്ങിന് പ്രിന്‍സിപാള്‍ ഡോ. ദേവി വി. സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ അഷീര നന്ദിയും പറഞ്ഞു.