പരിശീലന പരിപാടിയും വിത്ത് പരിപാലന ക്യാമ്പയിനും നടത്തി

34

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആത്മ 2024 -25 പദ്ധതിയുടെ ഭാഗമായി ജൈവകൃഷിയും ജൈവ കീടനാശിനിയുടെ ഉപയോഗം, ചെണ്ടുമല്ലി കൃഷി രീതികള്‍ എന്ന വിഷയത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയും സിഡിഎസ് ന്റെ നേതൃത്വത്തില്‍ വിത്ത് പരിപാലന ക്യാമ്പയിനും നടത്തി. പ്രസ്തുത പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍, കര്‍ഷകര്‍, ചെണ്ടുമല്ലി കര്‍ഷകര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ സിഡി.എസ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.