വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

46

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സിഐടിയു കുന്നംകുളത്ത് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി ജി ജയപ്രകാശ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി എം സുരേഷ് അധ്യക്ഷത വഹിച്ചു. വഴിയോരക്കച്ചവടം തൊഴിലാളി നിയമം സമഗ്രമായി നടപ്പിലാക്കുക, സര്‍വ്വേ പൂര്‍ത്തീകരിച്ച മുഴുവന്‍ തൊഴിലാളികള്‍ക്കും ലൈസന്‍സ് നല്‍കുക, അന്യായമായ ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുക, ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയ ലൈസന്‍സ് ഫീസ് സമ്പ്രദായം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചത്. വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി ഇ.സി. ജോയ്, വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ ഡെയ്‌സി ജോയ്, പികെ ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.