പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

82

പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ബിന്ദു ടീച്ചറുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം കൃഷി ഓഫീസര്‍ ശ്രീരാഗ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമ സിദ്ധാര്‍ത്ഥന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍, കൃഷി അസിസ്റ്റന്റുമാരായ ശില്പ, നൗഫല്‍, പെസ്റ്റ് സ്‌കൗട്ട് മേഘന, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പച്ചക്കറി തൈകള്‍, ചെണ്ടുമല്ലി തൈകള്‍, പച്ചക്കറി വിത്തുകള്‍, തെങ്ങിന്‍ തൈകള്‍, കമുക് തൈകള്‍, ഫല വൃക്ഷ തൈകള്‍ മുതലായ നടീല്‍ വസ്തുക്കളും, ജൈവ കീടരോഗ നിയന്ത്രണോപാധികളായ സ്യൂഡോമോണാസ്, ട്രൈക്കോഡര്‍മ, ബ്യൂവേറിയ എന്നിവയും ജൈവ വളങ്ങളും വിതരണം ചെയ്തു. കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ അഗ്രി ഇക്കോളജിക്കല്‍ പ്രാക്ടീസ് എന്ന വിഷയത്തില്‍ ജെ എല്‍ ജി അംഗങ്ങള്‍ക്ക് റിട്ടയേര്‍ഡ് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സോമന്റെ നേതൃത്വത്തില്‍ പരിശീലനവും ഉണ്ടായിരുന്നു.