വേലൂര്‍ വെങ്ങിലശ്ശേരി സ്വദേശിനിയായ 13 വയസ്സുകാരിയെ കാണാതായതായി പരാതി

760

വേലൂര്‍ വെങ്ങിലശ്ശേരി സ്വദേശിനിയായ 13 വയസ്സുകാരിയെ കാണാതായതായി പരാതി. കുറ്റിപള്ളത്ത് വീട്ടില്‍ സുമിതയുടെ മകള്‍ 13 വയസ്സുള്ള ഗൗരി കൃഷ്ണയെയാണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ കാണാതായത്. സംഭവത്തില്‍ ബന്ധുക്കള്‍ എരുമപ്പെട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497947207, 9497980532, 04885 273002 എന്നീ നമ്പറുകളില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.