കെ എം പി യു തൃശൂര്‍ മേഖല കമ്മിറ്റി ഐഡി കാര്‍ഡ് വിതരണം നടത്തി

27

കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ തൃശൂര്‍ മേഖല കമ്മിറ്റി ഐഡി കാര്‍ഡ് വിതരണം നടത്തി. യൂണിയന്‍ സ്ഥാപക നേതാവ് വി. സെയ്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. ഒ ഡേവിഡ്, തൃശൂര്‍ ടൗണ്‍ ഫോട്ടോഗ്രാഫര്‍ ശിവാനന്ദന്‍ എന്നിവര്‍ക്ക് ഐഡി കാര്‍ഡ് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ സെന്റ് മേരീസ് കോളേജിനു സമീപത്തുള്ള സാവിത്രി കഫേയില്‍ നടന്ന ചടങ്ങില്‍
ജില്ലാ പ്രസിഡന്റ് മത്തായി കേരളം അധ്യക്ഷനായി. കോര്‍ഡിറ്റേര്‍ എം. രംഗനാഥന്‍, എ.ഇ. സാബിറ, എം. വി ജോബി, ഷെറിന്‍, പാര്‍വതി, സ്മിത സംസാരിച്ചു. സെക്രട്ടറി ഹരിഹരന്‍ സ്വാഗതവും കെ. ഒ ഡേവിഡ് നന്ദിയും പറഞ്ഞു.