സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

23

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള എം.പി.പി.എം യൂത്ത് അസോസിയേഷനും കുന്നംകുളം സൈമണ്‍സ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ കുര്‍ബ്ബാന മദ്ധ്യേ ദീര്‍ഘകാലം ഇടവക വികാരിയായിരുന്ന ഫാ എ.എം ജോബ് കശീശായുടെ ഓര്‍മ്മ ആചരിച്ചു. തുടര്‍ന്ന് സുറിയാനി പള്ളിയങ്കണത്തില്‍ നടത്തിയ നേത്രക്യാമ്പ് വികാരി ഫാ. ഡില്‍ജോ ഏലീയാസ് കൂരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. വിവേകിന്റെ നേതൃത്വത്തില്‍ മാനേജര്‍ രാഹുല്‍ ചാണ്ടി, പി ആര്‍ ഒ വിനു സ്റ്റാലിന്‍, വിനു സ്‌കറിയ, രേഷ്മ, അത്തീന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. നിരവധി പേര്‍ പങ്കെടുത്തു. സ്‌നേഹ വിരുന്നും ഉണ്ടായി. വികാരി ഫാ.ഡില്‍ജോ ഏലീയാസ് കൂരന്‍, ട്രസ്റ്റി സി.യു ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ് , യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയാച്ചന്‍, സെക്രട്ടറി സ്റ്റിനോ വര്‍ഗ്ഗീസ്, ട്രഷറര്‍ ക്രിസ്റ്റോ ടൈറ്റസ് എന്നിവര്‍ നേതൃത്വം നല്‍കി.