ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി. ഫ്രാന്‍സിസ് സേവ്യറിന്റെയും വി.അന്തോണീസിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. രാവിലെ 6.30 ന് വി.കുര്‍ബാനയ്ക്ക് ഇടവക അംഗം ഫാ.ആഗസ്റ്റിന് ചിരിയങ്കണ്ടത്ത് കാര്‍മ്മികത്വം വഹിച്ചു. 10 മണിക്ക് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശൂര്‍ ദീപിക റസിഡന്റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുമ്പളങ്ങാട് വികാരി ഫാ. ജോയ് കിടങ്ങന്‍ തിരുനാള്‍ സന്ദേശം നല്കി. വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ച് ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണം നടന്നു. ഇടവക വികാരി ഫാ.ജോമോന് മുരിങ്ങാത്തേരി, കൈക്കാരന്മാരായ വിനു പുത്തൂര്‍, ഡാമി ആളൂര്‍ കിഴക്കൂട്ട്, ഫ്രെഡി നീലങ്കാവില്‍,ജനറല്‍ കണ്‍വീനര്‍ റെന്നി കണ്ണനായ്ക്കല്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.