കുന്നംകുളം ഹെര്‍ബര്‍ട്ട് റോഡില്‍ നിയന്ത്രണം വിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ മറിഞ്ഞ് 66 കാരന് പരിക്കേറ്റു. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശി വില്‍സനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. ഹെര്‍ബര്‍ട്ട് റോഡില്‍ നിന്ന് ഗുരുവായൂര്‍ റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വില്‍സന് കാലിന് പരിക്കേറ്റു. അപകടത്തില്‍ സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ADVERTISEMENT