നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മഹാനടന്‍ മമ്മൂട്ടി. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും, നടന്‍ രമേശ് പിഷാരടിയും ഉള്‍പ്പെടെയുള്ളവര്‍ വി കെ ശ്രീരാമന്റെ വീട്ടില്‍ അതിഥികളായി എത്തിയത്. ഗുരുവായൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് മമ്മൂട്ടി ഗൃഹ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് വച്ച് നടന്ന വി കെ ശ്രീരാമന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ മമ്മൂട്ടി എത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതുകൂടി കണക്കിലെടുത്താണ് സൗഹൃദം പുതുക്കാന്‍ ചെറുവത്താനിയിലെ വീട്ടിലേക്കെത്തിയത്.
ഏറെ നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച്ചയില്‍ സൗഹൃദ സംഭാഷണങ്ങളുമായി ഏതാണ്ട് രണ്ടുമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചാണ് മമ്മൂട്ടി ഇവിടെ നിന്നും മടങ്ങിയത്.
നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മഹാനടന്‍ മമ്മൂട്ടി
ADVERTISEMENT