30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Chavakkad കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിട നിര്‍മാണത്തിന് റവന്യു വകുപ്പിന്റെ 28 സെന്റ് സ്ഥലം...

കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിട നിര്‍മാണത്തിന് റവന്യു വകുപ്പിന്റെ 28 സെന്റ് സ്ഥലം അനുവദിച്ചു ഉത്തരവായി.

34

കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിട നിര്‍മാണത്തിന് റവന്യു വകുപ്പിന്റെ 28 സെന്റ് സ്ഥലം അനുവദിച്ചു ഉത്തരവായി. സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയുടെ കെട്ടിടത്തിന് അനുമതിയായിരുന്നെങ്കിലും സ്ഥലം ഇല്ലാത്തതിനാല്‍് കെട്ടിടം നിര്‍മിക്കാന്‍ കഴിയാതെ വരികയായിരുന്നു. വിഷയം ഗുരുവായൂര് എം.എല്‍.എ.-എന്‍്.കെ.അക്ബര് റവന്യു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും കത്ത് നല്കുകയും ചെയ്തു. ജില്ലാ വികസന സമിതിയിലും ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. തുടര്ന്ന് റവന്യു മന്ത്രിയുടെ ഇടപെടലില്‍ സ്ഥലം അനുവദിച്ചു ഉത്തരവായി. ജില്ലാ കളക്ടര് ഉത്തരവ് സ്‌കൂള്‍ പ്രിന്‌സിപ്പലിന് കൈമാറി. ദീര്ഘകാലമായുള്ള ആവശ്യമായ വൊക്കേഷണല് ഹയര്‌സെക്കന്ഡറിക്ക് പുതിയ കെട്ടിടം എന്നത് യഥാര്ത്ഥ്യമാകുമ്പോള് തീരദേശത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അത് പുത്തനുണര്‍വാണ് സമ്മാനിക്കുക

ADVERTISEMENT
error: Content is protected !!