ചാവക്കാട് മണത്തല മുല്ലത്തറയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.

ചാവക്കാട് മണത്തല മുല്ലത്തറയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.
കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന ആലുവ സ്വദേശികളായ മാലോത്തു പറമ്പില്‍ ഇസ്ഹാഖ് (49), ഷൈല (46), മുഹമ്മദ് അസ്മില്‍ (4), മുഹമ്മദ് ആദിഫ് (4), അദീപ (5) എന്നവരെ മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തര്‍ ചാവക്കാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ് രാവിലെ എട്ടര മണിയോടെയായിരുന്നു അപകടം. ബ്ലാങ്ങാട് ബീച്ചില്‍ നിന്നും വരികയായിരുന്ന ബസ്സ് നാലുമണിക്കാറ്റ് റോഡില്‍ നിന്നും വന്നിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. മുല്ലത്തറ ചാപറമ്പ് വളവില്‍ വെച്ചായിരുന്നു അപകടം. കാര്‍ യാത്രികര്‍ ആലുവയില്‍ നിന്നും കോഴിക്കോട് സി എം മടവൂര്‍ മഖാമിലേക്ക് പോവുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ADVERTISEMENT
Malaya Image 1

Post 3 Image