പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന ‘ഗാന്ധി സ്മൃതി’ സമാപിച്ചു

പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന ഗാന്ധി സ്മൃതി 2024ന്റെ സമാപന സമ്മേളനം അക്കിക്കാവ് പി.എസ്.എം ഡെന്റല്‍ കോളേജില്‍ നടന്നു. കുന്നംകുളം എസ്.ഐ. ജ്യോതീഷ് തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് സ്റ്റാഫ് പ്രതിനിധി ഡോക്ടര്‍ ആര്‍ രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ പി.ജി മുഖ്യ സന്ദേശം നല്‍കി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ്.എന്‍ ഗാന്ധിപ്രതിജ്ഞ ചൊല്ലികൊടുത്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജു എന്‍.ആര്‍ ഗാന്ധി മരം കോളേജ് അധികൃതകര്‍ക്ക് കൈമാറി.

ADVERTISEMENT
Malaya Image 1

Post 3 Image