റിന്‍ഷാദ് സഹായനിധിയിലേക്ക് ഒരുമനയൂര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ കൈത്താങ്ങ്. മൂന്ന് മാസം മുമ്പ് കുണ്ടുവക്കടവില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ റിന്‍ഷാദ് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹായനിധി ചെയര്‍പേഴ്‌സനും, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ വിജിത സന്തോഷിന് മര്‍ച്ചന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.ജെ.ചാക്കോ തുക കൈമാറി. മര്‍ച്ചന്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഇ.കെ.ജോസ്, നിഷാദ്, റിന്‍ഷാദ് സഹായ നിധി ട്രഷറര്‍ ഫസലുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
ADVERTISEMENT