ഗുരുവായൂര്‍ പേരകം സപ്താഹ കമ്മിറ്റിയുടെ ആറാമത് ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറിന് മാതൃസമിതിയുടെ സമ്പൂര്‍ണ നാരായണീയ പാരായണം നടക്കും. വൈകീട്ട് മൂന്നിന് മുതുവട്ടൂര്‍ ചെട്ട്യാലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് യജ്ഞവേദിയിലേക്ക് ഭാഗവത ഗ്രന്ഥവും വിഗ്രഹവുമായി ഘോഷയാത്ര ഉണ്ടാകും. സ്വാമി ശങ്കരവിശ്വാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍.
ADVERTISEMENT