26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീട്ടിലെ കിളിക്കൂട്ടില്‍ നിന്ന് പാമ്പിനെ പിടികൂടി

ഗുരുവായൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീട്ടിലെ കിളിക്കൂട്ടില്‍ നിന്ന് പാമ്പിനെ പിടികൂടി

42

ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ നൗഷാദ് അഹമ്മുവിന്റെ വീട്ടിലെ കിളിക്കൂട്ടില്‍ നിന്ന് പാമ്പിനെ പിടികൂടി. നാലടിയോളം നീളമുള്ള ചേരയെയാണ് കൂട്ടില്‍ കണ്ടെത്തിയത്. കിളികളുടെ അസ്വാഭാവികമായ ബഹളം കേട്ട് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. കൂടിനുള്ളില്‍ മറ്റൊരു സുരക്ഷാ ഇരുമ്പ് വല കൂടി ഉണ്ടായിരുന്നതിനാല്‍ പാമ്പിന് കിളികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് കടക്കാനായില്ല. കൗണ്‍സിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എത്തി പാമ്പിനെ പിടികൂടി. പരിശോധനയില്‍ പാമ്പ് പ്ലാസ്റ്റിക് വിഴുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് പാമ്പ് രണ്ടടിയോളം നീളമുള്ള പ്ലാസ്റ്റിക് ഷീറ്റ് ചര്‍ദ്ദിച്ചു.

ADVERTISEMENT
error: Content is protected !!