25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad ചാവക്കാട്, കടപ്പുറം മേഖലയില്‍ അപ്രതീക്ഷിത വേലിയേറ്റം; ബീച്ചിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് വെള്ളത്തില്‍ മുങ്ങി

ചാവക്കാട്, കടപ്പുറം മേഖലയില്‍ അപ്രതീക്ഷിത വേലിയേറ്റം; ബീച്ചിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് വെള്ളത്തില്‍ മുങ്ങി

173

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ അപ്രതീക്ഷിത വേലിയേറ്റം. പാര്‍ക്കിംഗ് ഗ്രൗണ്ട് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. ഇന്ന് വൈകീട്ട് നാലോടെയാണ് വേലിയേറ്റം ഉണ്ടായത്. വലിയ തിരമാല വന്നതോടെ ആളുകള്‍ പരിഭ്രാന്തരായി. കടല്‍വെള്ളം കരയിലേക്ക് അടിച്ചു കയറി. അല്‍പ്പ സമയത്തിനു ശേഷം കടല്‍ ശാന്തമായി. ചാവക്കാട് ബീച്ചില്‍ അടിക്കടി ഉണ്ടാവുന്ന വേലിയേറ്റം മൂലം വെള്ളം കയറുന്നത് കച്ചവടക്കാര്ക്കും സഞ്ചാരികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

അതേസമയം കടപ്പുറം അഞ്ചങ്ങാടി വളവിലും വൈകീട്ട് ആറോടെ വേലിയേറ്റത്തില്‍ കടല്‍വെള്ളം റോഡിലേക്ക് അടിച്ചുകയറി. റോഡിനു
മറുവശത്ത് മെയിന്‍ റോഡ് വരെ കടല്‍വെള്ളത്തില്‍ മുങ്ങി. പഞ്ചായത്ത് പ്രസിഡന്റ് വി എം മനാഫ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി അഷ്‌ക്കര്‍ അലി, പി വി ദിലീപ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

 

ADVERTISEMENT
error: Content is protected !!