എ.സി.മൊയ്തീന് കല്ലുംപുറത്ത് സ്വീകരണം നല്‍കി

കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച നിയമസഭാഗം എ.സി.മൊയ്തീന് കല്ലുംപുറത്ത് സ്വീകരണം നല്‍കി.വിവിധ സംഘടനകള്‍ എം എല്‍ എ യെ ഹാരര്‍പ്പണം നടത്തി.മത വര്‍ഗ്ഗീയ വാദത്തോടും ,ഭീകരവാദത്തോടും, വര്‍ഗ്ഗീയ വാദത്തോടും , സന്ധിയില്ലാത്ത പോരാട്ടം അഖിലേന്ത്യ തലത്തിലും ,കേരളത്തിലും നടത്തിയാണ് ഇടത് പക്ഷം മുന്നോട്ട് പോകുന്നതെന്നും കേരളത്തിന്റെ മതനിരപേക്ഷത കാത്ത് സൂക്ഷിക്കുവാന്‍ ഒരുമിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എ.സി.മൊയ്തീന്‍ പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിവിധ നേതാക്കള്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു

 

ADVERTISEMENT