25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്ത് നടത്തുന്ന പരിപാടികളില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കിയെന്നാരോപിച്ച് പ്രതിഷേധം

പോര്‍ക്കുളം പഞ്ചായത്ത് നടത്തുന്ന പരിപാടികളില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കിയെന്നാരോപിച്ച് പ്രതിഷേധം

81

പോര്‍ക്കുളം പഞ്ചായത്ത് നടത്തുന്ന പരിപാടികളില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കിയെന്നാരോപിച്ച് പ്രതിഷേധം. പഞ്ചായത്തിന്റെ 2026 – 27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ ചെലവിട്ട് നടത്തുന്ന വനിതകള്‍ക്കുള്ള യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ അംഗങ്ങളെ ക്ഷണിച്ചില്ലെന്നാണ് ആരോപണം. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ മറന്നു പോയി എന്നാണ് പ്രസിഡന്റ് നല്‍കിയ മറുപടിയെന്നും പറയുന്നു. പ്രസിഡന്റ് തന്നിഷ്ടപ്രകാരവും ഏകപക്ഷീയവുമായാണ് പല പരിപാടികളും നടത്തുന്നതെന്നും പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. കുടിവെള്ള വിതരണം അടക്കം പല പദ്ധതികളും സമയബന്ധിതമായി നടത്താത്തതിലും, പഞ്ചായത്തു ഭരണസമിതിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ സിന്ധു ബാലന്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!