27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി

ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി

49

ഗുരുവായൂര്‍ പൂക്കോട് തണല്‍ കലാകായിക സാംസ്‌കാരിക വേദിയുടെ പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വാള്‍നട്ട് ഗാര്‍ഡന്‍സ് വി.എസ്. ഇന്ദ്രന്‍ സ്മാരക ട്രോഫിക്കും വേണ്ടിയുള്ള ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ഫുട്‌ബോള്‍ മേളഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സി. സുമേഷ് മുഖ്യാതിഥിയായി. വി. അനൂപ്, കെ.വി. സുഭാഷ്, കെ.എ. സുകുമാരന്‍, കെ.വി. ജനാര്‍ദനന്‍, കെ.എ. അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന മത്സരത്തില്‍ ഗ്രാമ വേദി അഞ്ചങ്ങാടി, പി.എന്‍.എഫ്.സി. കോട്ടയത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.രാത്രി 7.30 മുതലാണ് മത്സരം.

ADVERTISEMENT
error: Content is protected !!