25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി

ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി

28

 

ഗുരുവായൂര്‍ ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് തുടക്കമായി. അരികന്നിയൂര്‍ ദേവസ്വം ഓഫീസര്‍ അഖില്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രഭാകരന്‍ പ്രണവം അധ്യക്ഷത വഹിച്ചു. സ്വാമി കൃഷ്ണാനന്ദ സരസ്വതി, അഷ്ടപതി കലാകാരന്‍ ജ്യോതിദാസ് ഗുരുവായൂര്‍, മണിഗ്രാമം മാതൃസമിതി സെക്രട്ടറി ഉഷ ശിവന്‍, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സദാനന്ദന്‍ താമരശ്ശേരി, ജോയിന്‍ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ കാരയില്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ആചാര്യവരണം, വിഗ്രഹ ഘോഷയാത്ര, മഹാത്മ്യ പ്രഭാഷണം എന്നിവയും108 പേര്‍ പങ്കെടുക്കുന്ന സമ്പൂര്‍ണ്ണ നാരയണീയ പാരായണവും ഉണ്ടായിരുന്നു.18 ന് വൈകീട്ട് അഞ്ചിന് പാതിരാകുന്നത്ത് രുദ്രന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സര്‍പ്പബലി നടക്കും. സ്വാമി കൃഷ്ണാനന്ദ സരസ്വതിയാണ് സപ്താഹത്തിന്റെ ആചാര്യന്‍.

ADVERTISEMENT
error: Content is protected !!