ചൊവ്വന്നൂരില്‍ ക്രെയിനില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്.

ചൊവ്വന്നൂരില്‍ ക്രെയിനില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. വെള്ളറക്കാട് സ്വദേശി 45 വയസ്സുള്ള സിറാജിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച നാലരയോടെയാണ് അപകടമുണ്ടായത്. സിറ്റി ഗ്യാസ് ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തികള്‍ നടക്കുന്ന പറമ്പില്‍ നിന്ന് അശ്രദ്ധമായി റോഡിലേക്ക് കയറിയ ഭീമന്‍ ക്രൈനില്‍ കുത്തനെയുള്ള തിരിവ് തിരിഞ്ഞെത്തിയ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍ സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image