കുന്നംകുളങ്ങരെ പുസ്തക പ്രകാശനം. ശ്രദ്ധേയമായി കുന്നംകുളത്തിന്റെ പഴമ വിളിച്ചോതുന്ന ചിത്രങ്ങള്‍.
സാംസ്‌കാരിക പൈതൃകത്തെ തിരികെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ശ്രദ്ധേയമായ ശ്രമം നടത്തുന്ന നടന്‍ വി.കെ ശ്രീരാമന്റെ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിനോടനുബന്ധിച്ച് ബഥനി ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനത്തിനു വെച്ച കുന്നംകുളത്തിന്റെ പ്രൗഢമായ പഴമ വിളിച്ചോതുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. ചൊവ്വന്നൂര്‍ സ്വദേശിയായ സുകുമാരന്റേതാണ് ചിത്രങ്ങള്‍. പി ഡബ്ലിയു ഡി വിഭാഗം റിട്ട. ഉദ്യോഗസ്ഥനായ സുകുമാരന്‍ വര്‍ഷങ്ങളായി ചിത്രരചന രംഗത്തുണ്ട്. കുന്നംകുളം ടൗണ്‍, വിദ്യാലയങ്ങള്‍, അങ്ങാടികള്‍, ടൗണിന്റെ വിവിധ ഭാഗങ്ങള്‍ തുടങ്ങിയവയാണ് സുകുമാരന്‍ വരച്ചിട്ടുള്ളത്. തന്റെ ഓര്‍മ്മയില്‍ സുകുമാരന്‍ വരച്ചെടുത്ത 70 കാലഘട്ടത്തിലെ കുന്നംകുളത്തെ ബസ് സ്റ്റാന്‍ഡിന്റെ ചിത്രമാണ് കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമാകുന്നത്
കുന്നംകുളങ്ങരെ പുസ്തക പ്രകാശനം. ശ്രദ്ധേയമായി
ADVERTISEMENT