യു.ഡി.എഫ് കടങ്ങോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

കടങ്ങോട് പഞ്ചായത്ത് സി.പി.എം ഭരണ സമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കടങ്ങോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കെ.പി.സി.സി മെമ്പര്‍ ജോസഫ് ചാലിശ്ശേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ സജീവ് ചാത്തനാത്ത് അധ്യക്ഷനായി. ഡി.സി.സി ജനല്‍ . സെക്രട്ടറി വി.കെ.രഘു സ്വാമി, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എസ്. ബഷീര്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ പി.സി.ഗോപാലൂഷ്ണന്‍, ഒ.എസ്. വാസുദേവന്‍, ദീപ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നിലം നികത്തലും, ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും വിജിലന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.

ADVERTISEMENT
Malaya Image 1

Post 3 Image