ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമൃത ഭാരതി വിദ്യാപീഠം പരീക്ഷനടത്തി.ആല്‍ത്തറ രാമരാജ യു പി സ്‌കൂള്‍ വെച്ചായിരുന്നു പരീക്ഷകള്‍ നടത്തിയത്. അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് ഭാരതത്തിന്റെ അതുല്യമായ പൈതൃകവും അമൂല്യമായ സംസ്‌കാരിക ചരിത്രവും അടിസ്ഥാനമാക്കി പരീക്ഷകള്‍ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സംസ്‌കാരിക പ്രസ്ഥാനമാണ് അമൃത ഭാരതീ വിദ്യാപീഠം. മാതൃഭാഷാപോഷണം , മുല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയാണ് സംസ്‌കാരിക വിദ്യാഭ്യാസം വഴി അമൃത ഭാരതി വിദ്യാപീഠം ലക്ഷ്യം വയ്ക്കുന്നത്. പുന്നയൂര്‍ക്കുളം താലൂക്കിലെ പുന്നയൂര്, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, കാട്ടകാമ്പാല്‍ എന്നിവിടങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാധടിച്ചര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ല അധ്യക്ഷന്‍ കെഎം പ്രകാശന്‍, താലുക്ക് ഉപാദ്ധ്യക്ഷന്‍ സൂരജ് പഷ്ണത്ത്, ജില്ല ഭഗിനി പ്രമുഖ പിഎസ് ശ്രീലക്ഷ്മി, താലുക്ക് ഭഗിനി പ്രമുഖ രമിത ടീച്ചര്‍, കെഎം ശാസ്ത്ര ശമ്മന്‍, പിബി ദുര്‍ഗ്ഗാജ്ജലി, ദിവ്യ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമൃത ഭാരതി വിദ്യാപീഠം പരീക്ഷനടത്തി.
ADVERTISEMENT